രാജ്യത്തെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി തന്നെ; ആസ്തി 51.4 ബില്യണ്‍ ഡോളര്‍

മുംബൈ: പന്ത്രണ്ടാം തവണയും രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി. 51.4 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം.അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സിന്റേതാണ് വിലയിരുത്തല്‍

രണ്ടാംസ്ഥാനത്ത് ഇന്‍ഫ്രസ്ട്രക്ചര്‍ രംഗത്തെ അതികായനായ ഗൗതം അദാനിയാണ്. 15.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

മൂന്നാം സ്ഥാനത്ത്് ഹിന്ദുജ സഹോദരന്മാരാണ്. 15.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി. പള്ളോഞ്ചി മിസ്ത്രി(15 ബില്യണ്‍ ഡോളര്‍), ബാങ്കര്‍ ഉദയ് കൊട്ടക്(14.8 ബില്യണ്‍ ഡോളര്‍) എന്നിവരും തൊട്ടുപിന്നിലുണ്ട്.

ഇത്തവണത്തെ പട്ടികയില്‍ ആറ് പുതുമുഖങ്ങളുണ്ട്. 41-ാംസ്ഥാനത്തായി സിങ് കുടുംബം(3.18 ബില്യണ്‍ ഡോളര്‍), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് 72ാം സ്ഥാനമാണുള്ളത്. 1.91 ബില്യണ്‍ ഡോളറാണ് ആസ്തി. അരിസ്റ്റോ ഫാര്‍മയുടെ മഹേന്ദ്ര പ്രസാദ്(86ാംസ്ഥാനം, 1.7 ബില്യണ്‍ ഡോളര്‍), ഡല്‍ഹി ആസ്ഥാനമായുള്ള ഹല്‍ദിറാം സ്‌നാക്‌സിന്റെ രാജേഷ് മെഹ്‌റ(95ാംസ്ഥാനം,1.5 ബില്യണ്‍ ഡോളര്‍)ആസ്ട്രല്‍ പോളി ടെക്‌നിക്കിന്റെ സന്ദീപ് എന്‍ജിനിയര്‍(98ാംസ്ഥാനം, 1.45 ബില്യണ്‍ ഡോളര്‍) എന്നിവരാണവര്‍.

Top