കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ ആയിരം കടന്നു.

കോവിഡ് കേസുകൾ തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ആയിരം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 630 പേര്‍ രോഗമുക്തരായി.

രണ്ട് മാസത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് കേരളത്തിൽ കൊവിഡ് കേസുകള്‍ ആയിരം കടന്നിരുന്നത്. ഇന്നലെ 1,197 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 644 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

ഇന്ന് എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 463 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം (239), കോട്ടയം (155) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. നിലവില്‍ 6129 പേരാണ് രോഗം ബാധിച്ച്‌ സംസ്ഥാനത്തുള്ളത്. മൊത്തം മരണം 69,753 ആണ്.

Top