ഒരു വര്‍ഷത്തിനു ശേഷം പിഡിപി അധ്യക്ഷന്‍ മഅദനി ജന്മനാട്ടില്‍ എത്തി

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവു ലഭിച്ച പിഡിപി അധ്യക്ഷന്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍നിന്നു കേരളത്തിലെത്തി.

ഒരു വര്‍ഷത്തിനുശേഷമാണു മഅദനി കേരളത്തിലെത്തുന്നത്. ഉച്ചതിരിഞ്ഞു മൂന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മഅദനിയെ സ്വീകരിക്കാന്‍ നിരവധി പിഡിപി പ്രവര്‍ത്തകരാണു കാത്തുനിന്നത്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിനുമാണു മഅദനിക്കു കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കിയത്.

രണ്ടു പൊലീസുകാര്‍ മഅദനിയെ വിമാനത്തില്‍ അനുഗമിച്ചു. കൂടാതെ, 17 പൊലീസുകാര്‍ സുരക്ഷാ സംവിധാനങ്ങളുമായി റോഡുമാര്‍ഗം കൊച്ചിയിലേക്കു തിരിച്ചിരുന്നു.

Top