നാലാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി നിര്‍മിക്കുന്നത് അഡ്മിറല്‍ തന്നെ

എസ്എല്‍ നാലാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി നിര്‍മിക്കുന്നത് ലോകോത്തര ബ്രാന്‍ഡായ അഡ്മിറല്‍ തന്നെ.

അഡ്മിറലിനെ ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോകത്തിലെ പല കായിക ടീമുകള്‍ക്കും കിറ്റുകള്‍ നിര്‍മ്മിച്ച് കൊടുത്തുള്ള ബ്രാന്‍ഡ് ആണ് അഡ്മിറല്‍.

ഒമ്പതോളം രാജ്യങ്ങളുടെ ജേഴ്‌സിയും മുപ്പതിലധികം സ്‌പോര്‍ട്‌സ് ക്ലബുകളുടെ ജേഴ്‌സിയും സ്‌പോണ്‍സര്‍ ചെയ്യുന്ന അഡ്മിറല്‍ സ്‌പോര്‍ട്‌സ് കമ്പനി മാഞ്ചസ്റ്ററിലാണ് സ്ഥിതി ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലീഡ്‌സ് യുണൈറ്റഡ്, ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം തുടങ്ങിയവര്‍ക്ക് ജേഴ്‌സി ഒരുക്കിയിട്ടുള്ള അഡ്മിറല്‍ ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ട് ടീമുകള്‍ക്കും ജേഴ്‌സി ഒരുക്കിയിട്ടുണ്ട്.

സച്ചിന് ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ് തലൈവാസിന്റെ ജേഴ്‌സിയും ഇപ്പോള്‍ അഡ്മിറല്‍ തന്നെയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആ ബന്ധമാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്കും എത്തിച്ചിരിക്കുന്നത്.

Top