കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ രോഗികളുടെ എണ്ണം അഞ്ചാം ദിവസവും 50,000ല്‍ താഴെ

മുംബൈ: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രശ്‌നബാധിത സംസ്ഥാനമായിരുന്ന മഹാരാഷ്ട്രക്ക് ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായ അഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50,000ല്‍ താഴെയെത്തി. 42,582 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 850 മരണം റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000 കടന്നിരുന്നു. ഇപ്പോഴത്തെ കണക്കുകള്‍ ഏറെ ആശ്വാസം നല്‍കുന്നവയാണ്. മഹാരാഷ്ട്രയിലെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52,69,292 ആയി ഉയര്‍ന്നു. 78,857 മരണവും റിപ്പോര്‍ട്ട് ചെയ്തതു. 54,535 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി. 4,654,731 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Top