മറ്റ് നടന്‍മാരുടെ ശ്രദ്ധക്ക്..പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക: ഹരീഷ് പേരടി

കൃഷിയുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതാണെന്ന് ഹരീഷ് പേരടി കുറിച്ചു. കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നു. മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും ഹരീഷ് പറയുന്നുണ്ട്.നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്.പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക.നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍ നന്നാവും- ഹരീഷ് പേരടി.

Top