ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസിനെ കുറിച്ച് കൂടുതൽ വിവരങ്ങളുമായി ഡബ്ല്യൂ. എച്ച് .ഓ

സ്വിറ്റ്സർലന്റ് : ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം പടർന്നുപിടിക്കുന്നു. യു.കെയിൽ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്കും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായി സംശയിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തെ സംബന്ധിച്ച് 2020 ഡിസംബർ പതിനാലിനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യം വിവരം ലഭിക്കുന്നത്. ഇതേപ്പറ്റി കൂടുതൽ പഠനം നടത്തുന്നതിന് മുൻപ് തന്നെ മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചു തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ ഡിസംബർ 18 ന് കണ്ടെത്തിയ വകഭേദം 20 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നടത്തിയ പഠനങ്ങളിൽ പുതിയ വകഭേദം മുൻപുള്ളതിനെക്കാൾ അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുള്ളതാണെന്ന് കണ്ടെത്തി. അതിനിടെ, ജനുവരി ഒമ്പതിന് ബ്രസീലിൽനിന്ന് ജപ്പാനിലെത്തിയ നാല് യാത്രക്കാരിൽ പുതിയൊരു വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചു.

Top