‘എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്’; ഹരീഷ് പേരടി

ന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുകയാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടു വന്നേക്കുമെന്നാണ് സൂചന. വിഷയത്തില്‍ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തുന്നത്. ഈ അവസരത്തില്‍ നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് ഹരീഷ് പറയുന്നു.

വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി പറയുന്നു. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍’…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ..ഭരത് അവാര്‍ഡ് നിര്‍ത്തിയതിനുശേഷവും നഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു…നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല…കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..’, എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

Top