for increasing foreign investment add more actions

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തിനായി ​കൂ​ടു​ത​ൽ ന​ട​പ​ടികള്‍ സ്വീ​ക​രി​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. വി​ദേ​ശ നി​ക്ഷേ​പ ന​യ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ൽ ന​ട​ന്ന ധ​ന​കാ​ര്യം, പ്ര​തി​രോ​ധം, ആ​ഭ്യ​ന്ത​രം, വ്യാ​വ​സാ​യി​കം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യം.

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ൻ​ഷ്വ​റ​ൻ​സ് ബ്രോ​ക്കിം​ഗ് മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സാ​ന്പ​ത്തി​ക വ​കു​പ്പും വ്യാ​വ​സാ​യി​ക വ​കു​പ്പു ത​മ്മി​ൽ കൂ​ടി​യാ​ലോ​ചി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു.

ഫാ​ർ​മ​സ്യൂ​ട്ടി​ക​ൾ, കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ർ​സ് തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ വി​ദേ​ശ നി​ക്ഷേ​പ​വും യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട​യാ​യി​രു​ന്നു.

Top