തട്ടിപ്പിന് സഫീറിന് പ്രചോദനം ‘മുന്നാഭായ്’ ഐ.പി.എസിൽ എത്തിയത് ‘കമ്മീഷണറിൽ’

ചെന്നൈ: ഹൈടെക് തട്ടിപ്പു നടത്താൻ പിടിയിലായ ഐ.പി.എസ് ഓഫീസർ സഫീറിന്റെ കൂട്ടാളികൾ കൂടി പിടിയിലായതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായി.

തിരുവനന്തപുരത്ത് ഐ.എ.എസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.

സഞ്ജയ ദത്ത് നായകനായ ‘മുന്നാഭായ് എം.ബി.ബി.എസ് ‘ എന്ന സിനിമയാണ് കോപ്പിയടിക്ക് പ്രചോദനമായതെന്ന വിവരമാണ് ചോദ്യം ചെയ്യലിൽ നിന്നും അന്വേഷണ സംഘത്തിന് മനസ്സിലായത്.

സിനിമയിൽ നായകന് എം.ബി.ബി.എസ് പരീക്ഷക്ക് പ്രഫസർമാർ ബ്ലൂടൂത്ത് വഴി ഉത്തരം പറഞ്ഞു കൊടുക്കുന്നതായി കാണിക്കുന്നുണ്ട്.

ഇതേ മോഡൽ പരീക്ഷിച്ച് എത്ര പേരെ പരീക്ഷ എഴുതിച്ചിട്ടുണ്ട് എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

പിടിയിലായ ഐ.പി.എസ് ഓഫീസർ സഫീർ കരിം നടത്തുന്ന സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതി പാസായി കേന്ദ്ര സർവ്വീസിൽ എത്ര പേർ പ്രവേശിച്ചു എന്നതിന്റെ വിശദാംശങ്ങളും അന്വേഷിക്കുന്നുണ്ട്.
IMG-20171104-WA0016

സഫീർ മുൻപ് ഐ.പി.എസ് നേടിയതും ഇതുപോലെ കോപ്പിയടിച്ചിട്ടാണോ എന്ന കാര്യത്തിലും ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ സംശയമുണ്ട്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഐ.ബിയും ഇതു സംബന്ധമായി സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

സൂപ്പർ ഹിറ്റ് മലയാള സിനിമ ‘കമ്മീഷണർ’ കണ്ടാണ് തനിക്ക് ഐ.പി.എസ് മോഹം ഉദിച്ചതെന്നാണ് സഫീർ പറയുന്നത്.

അതിമോഹമായി വഴിവിട്ട രീതിയിൽ ഐ.എ.എസ് നേടാൻ ശ്രമിച്ചതാണ് ഇപ്പോൾ ഈ ഐ.പി.എസുകാരനെ കുരുക്കിലാക്കിയിരിക്കുന്നത്.

കോപ്പിയടിക്കാൻ സഹായിച്ചതിനു പിടിയിലായ ഭാര്യ ജോയ്സി ഒന്നര വയസ്സുള്ള മകളുമായി റിമാൻണ്ടിലായിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

മൂന്നു വർഷം മുൻപ് സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ധാർമികത, സത്യസന്ധത, അഭിരുചി എന്നിവ ഉൾപ്പെട്ട നാലാം പേപ്പറിൽ ഉന്നത വിജയം നേടിയ വ്യക്തിയാണ് സഫീർ കരീം.

ഐ.പി.എസ് തട്ടിപ്പ് ഇങ്ങനെ
  
∙ സഫീർ ഷർട്ടിന്റെ പോക്കറ്റിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചു. 

∙ ക്യാമറ ഗൂഗിൾ ഡ്രൈവിലേക്കു കണക്ട് ചെയ്തു. 

∙ ക്യാമറ വഴി ചോദ്യക്കടലാസ് സ്കാൻ ചെയ്തു ഗൂഗിൾ ഡ്രൈവിലൂടെ
ഹൈദരാബാദിൽ ഭാര്യ ജോയ്സിക്ക് അയച്ചുകൊടുത്തു.

∙ ജോയ്സി പറഞ്ഞുകൊടുക്കുന്ന ഉത്തരം ബ്ലൂടൂത്ത് ഡിവൈസ് വഴി
സഫീറിന്റെ കാതിലെ ചെറിയ ഇയർ ഫോണിലേക്ക്.

∙ ഉത്തരം വ്യക്തമല്ലെങ്കിൽ സഫീർ കടലാസിൽ പെൻസിൽ ഉപയോഗിച്ച്
എഴുതും. ഇതു വീണ്ടും സ്കാൻ ചെയ്തു ജോയ്‌സിയുടെ അടുത്തേക്ക്.
അവർ വ്യക്തമായി ഉത്തരം പറഞ്ഞു നൽകുന്നു.

Top