പ്രധാനമന്ത്രിയാവാന്‍ മോദിയേക്കാള്‍ യോഗ്യന്‍ നിതിന്‍ ഗഡ്ക്കരി: അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ നിന്ന് പ്രധാനമന്ത്രിയാവാന്‍ നരേന്ദ്രമോദിയെക്കാള്‍ എന്തുകൊണ്ടും ഉചിതം ഗഡ്ക്കരിയാണെന്ന് ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അനുരാഗ് കശ്യപ്.പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിധിന്‍ ഗഡ്ക്കരിയുടെ പേരും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പിന്തുണയുമായി അനുരാഗ് രംഗത്തെത്തിയിരിക്കുന്നത്. ട്വീറ്ററിലൂടെയാണ് അനുരാഗ് പിന്തുണ അറിയിച്ചത്.

‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിയാത്ത ഒരു ഘടകം അഴിമതിയാണ്, എല്ലാ കാലത്തും അത് മാറ്റമില്ലാത്തതായി തുടരും എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയമായ വര്‍ഗീയത നീക്കംചെയ്യാവുന്ന ഒന്നാണ്.’ അനുരാഗ് പറഞ്ഞു.

കൂട്ടുമന്ത്രിസഭയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഉചിതമെന്നും പാര്‍ട്ടിഭേദമന്യെ വിശ്വസ്തരായ സ്ഥാനാര്‍ത്ഥികളെയാണ് വിജയിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള മേം ഭി ചൗക്കീദാര്‍ കാമ്പയിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചും അദ്ദേഹം സംസാരിച്ചു. അധികാരം കൈയ്യടക്കിവെച്ചിരിക്കുന്ന ഒരു ഏകാധിപതിയെയല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിയുന്ന ഒരു പ്രധാനമന്ത്രിയെയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും അനുരാഗ് പറഞ്ഞു.

Top