ചാമ്പ്യന്‍സ് ലീഗ്; ആദ്യപാദ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് നപ്പോളിയയുടെ സമനിലക്കുരുക്ക്

നാപ്പോളി: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് നപ്പോളിയയുടെ സമനിലക്കുരുക്ക്. പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തില്‍ 1-1 എന്ന നിലയിലാണ് ഇരുടീമുകളും സമനില പിടിച്ചത്.

മുപ്പതാം മിനുട്ടില്‍ മെര്‍ട്ടന്‍സിനിലൂടെ നപ്പോളിയാണ് ആദ്യം ലീഡ് നേടിയത്. അമ്പത്തിയേഴാം മിനുട്ടില്‍ ഗ്രീസ്മാന്‍ ബാഴ്സയെ ഒപ്പമെത്തിക്കുകയായിരുന്നു. മുന്നേറ്റതാരം വിദാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബാഴ്സയ്ക്ക് തിരിച്ചടിയായി. അടുത്തമാസം 19ന് നൗകാംപില്‍ വച്ചാണ് രണ്ടാംപാദ മത്സരം.

Top