ഫുട്ബോൾ താരം റൊണാള്‍ഡീന്യോക്ക് കോവിഡ്

ലോക പ്രശസ്ത മുൻ ബ്രസീൽ ഫുട്ബോൾ താരവും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ സ്ട്രൈക്കറുമായിരുന്ന റൊണാൾഡീന്യോക്ക് കോവിഡ് സ്ഥിരീകരിച്ചു.

തന്റെ മുൻ ക്ലബ്ബ് അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റൊണാൾഡീന്യോ തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന താരം ഇപ്പോൾ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലിൽ ഐസൊലേഷനിലാണ്.

നേരത്തെ വ്യാജ പാസ്പോർട്ടുമായി യാത്ര ചെയ്തതിന് പാരഗ്വായിൽ നിയമനടപടി നേരിട്ട താരം അടുത്തിടെയാണ് ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. അഞ്ചു മാസത്തോളമാണ് താരത്തിന്റെ അറസ്റ്റ് അടക്കമുള്ള നിയമനടപടികൾ നീണ്ടുനിന്നത്.

Top