കാത്തിരിപ്പിനൊടുവില്‍ ഫുട്‌ബോള്‍ താരം കെ.പി രാഹുലിന് സര്‍ക്കാര്‍ ജോലി

കാസര്‍ഗോഡ്: ഫുട്‌ബോള്‍ താരം കെ.പി രാഹുല്‍ ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാഹുല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.

പതിനാലു വര്‍ഷത്തിന് ശേഷം 2018ല്‍ കേരളം സന്തോഷ് ട്രോഫി നേടിയതോടെയാണ് ടീമംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്. വിദ്യാഭ്യാസ വകുപ്പിലാണ് രാഹുലിന്റെ നിയമനം. ഓഫീസ് തിരക്കുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ മത്സരം ചുവപ്പുനാടയില്‍ കുരുങ്ങാതെ നോക്കുമെന്നാണ് താരം പറഞ്ഞത്. നിലവില്‍ രാഹുല്‍ ഗോഗുലം എഫ്സി താരം കൂടിയാണ്.

താരം ജോലിയില്‍ പ്രവേശിച്ചത് ഐലീഗ് മത്സരങ്ങള്‍ക്കിടയില്‍ നിന്നെത്തിയാണ്. നിരവധി ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത താരം ആറാം ക്ലാസ് മുതല്‍ ഫുട്‌ബോളില്‍ സജീവമായിരുന്നു.

Top