ഫുട്‌ബോള്‍ താരം ചിക്കോ ടിയോട്ടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

ബീജിങ്: ഫുട്‌ബോള്‍ താരം ചിക്കോ ടിയോട്ടെ (30) പരിശീലനത്തിനിടെ മരണപ്പെട്ടു.

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ടിയോട്ടെ വക്താവ് ഇമ്മാനുവല്‍ പല്ലാഡിനോ അറിയിച്ചു.

നാലു ലോകകപ്പുകള്‍ കളിച്ച ടിയോട്ടെ 2015 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റിലെ ടീമില്‍ അംഗമായിരുന്നു.

കഴിഞ്ഞ ഏഴു വര്‍ഷം ന്യൂകാസ് താരമായിരുന്ന ടിയോട്ടെ ഫെബ്രുവരിയില്‍ ചൈനീസ് ക്ലബ്ബ് ബീജിങ് എന്റര്‍പ്രൈസസിലേക്ക് മാറിയിരുന്നു.

Top