Footballer Bernardo Ribeiro, 26, dies after playing game in Brazil

റിയോ ഡീ ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ബെര്‍ണാര്‍ഡോ റിബെറോ (26) മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയന്‍ ടീമായ ഫ്രിബുര്‍ഗ്യുന്‍സെയ്ക്കുവേണ്ടി കളിക്കുന്നതിനിടെയാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ബെര്‍ണാര്‍ഡോ ഹൃദയാഘാതം വന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. ഉടനെ ആസ്പത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് ദിവസം മുന്‍പ് കാമറൂണിന്റെ താരമായ പാട്രിക്ക് എകെങ് റുമാനിയന്‍ ഫുട്ബാള്‍ ലീഗില്‍ ഡൈനാമോ ബുക്കാറെസ്റ്റിനുവേണ്ടി കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.

അഞ്ചാം വയസ്സില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചുതുടങ്ങിയ ബെര്‍ണാര്‍ഡോ ഉയരക്കുറവ് കാരണം ബാസ്‌ക്കറ്റ്‌ബോളില്‍ അവസരം ലഭിക്കാതായതോടെയാണ് ഫുട്‌ബോളിലേയ്ക്ക് കളം മാറ്റിയത്. ഒന്‍പതാം വയസ്സില്‍ തന്നെ ഫ്‌ളെമിംഗോയില്‍ ചേര്‍ന്നു. ഫ്‌ളെമിംഗോയ്ക്കുവേണ്ടി ഫിഫയുടെ യൂത്ത് കപ്പില്‍ കിച്ചിരുന്നു.

പിന്നീട് കുറച്ചു കാലം ഇറ്റലിയിലും അല്‍ബേനിയയിലും കളിച്ചു. നാലു വര്‍ഷം ഓസ്‌ട്രേലിയന്‍ എ ലീഗ് ടീമായ ന്യൂകാസില്‍ ജെറ്റ്‌സിനുവേണ്ടിയും ജെഴ്‌സിയണിഞ്ഞു. പിന്നീട് ഫിന്‍ലാന്‍ഡിലെ ഐ.എഫ്.കെ. മാരിഹാമിനുവേണ്ടി കളിച്ചശേഷമാണ് കഴിഞ്ഞ സീസണില്‍ ബ്രസീലില്‍ തന്നെ തിരിച്ചെത്തിയത്.

Top