മാഞ്ചസ്റ്റർ സ്ഫോടനം, ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കനത്ത സുരക്ഷ

കാര്‍ഡിഫ്: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുക ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴില്‍. കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര അടച്ചിട്ടാണ് കളി അരങ്ങേറുക.

റയല്‍ മാഡ്രിഡും യുവന്റസും തമ്മിലുള്ള മത്സരം രാത്രി 12.15 നാണ് ആരംഭിക്കുന്നത്.

ആദ്യമായാണ് ഒരു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ളില്‍ നടക്കുന്നത്. 74,500 കാണികള്‍ക്ക് ഒരേ സമയം കളി കാണാനുള്ള ശേഷി പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിനുണ്ട്.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ളില്‍ തന്നെയാണ് പരിശീലനവും നടന്നിരുന്നത്.

രാത്രി 12.15നാണ് റയല്‍ മാഡ്രിഡും യുവന്റസും തമ്മിലുള്ള മത്സരം ആരംഭിക്കുക. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടത്തിനാണ് റയല്‍ ബൂട്ടു കെട്ടുന്നത്. ഇതുവരെ 11 കിരീടങ്ങള്‍ റയലിന്റെ അക്കൗണ്ടിലുണ്ട്.

അതേസമയം മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് യുവന്റസ് കളിക്കാനിറങ്ങുന്നത്.

Top