സാബിവക്ക മലപ്പുറത്ത് ; ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് കാരിക്കേച്ചര്‍ എക്‌സിബിഷന്‍ !

മലപ്പുറം : ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്തുവച്ച മലപ്പുറത്ത് ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ അണിനിരക്കുന്നു. മലപ്പുറം പ്രസ് ക്ലബ്ബും കാര്‍ട്ടൂണ്‍ ക്ലബ്ബ് ഓഫ് കേരള വാട്‌സാപ്പ് കൂട്ടായ്മയും സംയുക്തമായി മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ കാരിക്കേച്ചര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു.

ഇരുപത്തിമൂന്നാം തീയതി രണ്ടുമണിക്ക് എക്‌സിബിഷന്‍ ആരംഭിക്കുമ്പോള്‍ പ്രശസ്ത ഫുട്‌ബോള്‍ കളിക്കാര്‍, പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഫുട്‌ബോള്‍ സ്‌നേഹികള്‍ എന്നിവര്‍ എക്‌സിബിഷനില്‍ സാക്ഷിയാവും. കാരിക്കേച്ചര്‍ കലയും കാല്‍പ്പന്തുകളിയുടെ മാസ്മരികതയും ഒന്നിക്കുന്ന ഈ എക്‌സിബിഷന്‍ എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരിക്കുമെന്ന് കോഡിനേറ്റര്‍ ബഷീര്‍ കിഴിശ്ശേരി പറഞ്ഞു.

ശ്രീ ഐ.എം വിജയന്‍ ,എസ്.ബി.ഐ താരം പി ഉസ്മാന്‍ ,കേരള മറഡോണ ആസിഫ് സഹീര്‍, സുഷാന്ത് മാത്യു, ജിയാദ് ഹസ്സന്‍, റെയില്‍വേ ഗോള്‍കീപ്പര്‍ രജസീല്‍ മുഹമ്മദ്, ഫിറോസ് കളത്തിങ്ങല്‍, അനസിനെയും മറ്റു പ്രമുഖ കളിക്കാരെയും വളര്‍ത്തിയെടുത്ത കോച്ച് അജ്മല്‍, ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം ചെയര്‍മാന്‍ ഉപ്പോടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

കാര്‍ട്ടൂണ്‍ ക്ലബ്ബ് കേരള മറാശി ഉസ്മാന്‍ ഇരുമ്പുഴി കാര്‍ട്ടൂണിസ്റ്റ് നവാസ് കോണോംപാറ, എക്‌സിബിഷന്‍ ക്യൂറേറ്റര്‍ കാര്‍ട്ടൂണ്‍മാന്‍ ഇബ്രാഹിം ബാദുഷ ,കാര്‍ട്ടൂണിസ്റ്റ് സഗീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മുഖ്യാതിഥി അഷറഫ് സൂപ്പര്‍ സ്റ്റുഡിയോ, കാരിക്കേച്ചര്‍ ഷോ ഉദ്ഘാടനം ഫുട്‌ബോള്‍ താരം ആഷിക് കുരി നിയന്‍ നിര്‍വഹിക്കും. പ്രമുഖ ഫുട്‌ബോളര്‍ ഷറഫലി കോച്ച് ശ്രീ അജ്മലിനെ പരിപാടിയില്‍ ആദരിക്കും

Top