ഫുട്‌ബോള്‍ ലോകത്തെ ഇളക്കി മറിച്ച് ഹസാര്‍ഡിന്റെ സോളോ ഗോള്‍; വീഡിയോ വൈറല്‍

ലണ്ടന്‍: ചെല്‍സി താരം ഹസാര്‍ഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ അടിച്ച തകര്‍പ്പന്‍ ഗോളുകണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. 24ാം മിനുറ്റില്‍ ഹസാര്‍ഡ് നേടിയ ഒറ്റയാന്‍ ഗോളായിരുന്നു മത്സരത്തിലെ പ്രധാന ആകര്‍ഷണം.

മധ്യവരയില്‍ നിന്ന് പന്ത് കാല്‍ക്കലാക്കിയ ഹസാര്‍ഡ് അസാമാന്യ ഡ്രിബ്ലിങ്ങും വേഗവും കൊണ്ട് മൈതാനത്ത് മാന്ത്രിക വിരിയിക്കുകയായിരുന്നു. അഞ്ചോളം താരങ്ങളെ മറികടന്നായിരുന്നു ഈ തകര്‍പ്പന്‍ ഗോള്‍. പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരിക്കും ഇതെന്നുറപ്പ്. ഹസാര്‍ഡിന്റെ ഗോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു

മത്സരത്തില്‍ ഹസാര്‍ഡിന്റെ തകര്‍പ്പന്‍ ഗോളുകളാേടെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെല്‍സി ജയിച്ചു. ഇതോടെ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തെത്തി

Top