എസ്പന്യോളിനെ കീഴടക്കി റയല്‍ മഡ്രിഡിന് ഒന്നാം സ്ഥാനം

മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ എസ്പന്യോളിനെ 2-0 ന് തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഇതുവരെ, റയലിന് 15 കളികളില്‍ ആകെ 34 പോയിന്റാണ് ലഭിച്ചത്. റയലിനായി ഗോളുകള്‍ നേടിയത് റാഫേല്‍ വരാനും കരിം ബെന്‍സേമയുമാണ്.

ബാര്‍സിലോനയ്ക്ക് 31 പോയിന്റാണ് ലഭിച്ചത്. പോയിന്റ് പട്ടികയില്‍ 6-ാം സ്ഥാനത്ത് നില്‍ക്കുന്നത് വിയ്യാറയലിനോട് ഗോളില്ലാ സമനില വഴങ്ങിയ അത്ലറ്റിക്കോ മഡ്രിഡാണ്.

Top