പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് കാര്‍ഡിഫിനെ നേരിടും

പ്രീമിയര്‍ ലീഗില്‍ ക്‌ളോപ്പിന്റെ സംഘം ഇന്ന് ലീഗില്‍ 17 ആം സ്ഥാനത്ത് നില്‍ക്കുന്ന കാര്‍ഡിഫ് സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30 ന് ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡിലാണ് കിക്കോഫ്.

മത്സരത്തില്‍ ജയം എന്നത് ഏതാണ്ട് അപ്രാപ്യമാണെന്ന് കാര്‍ഡിഫ് പരിശീലകന്‍ നീല്‍ വാര്‍നോക്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഒരു സമനിലയെങ്കിലും അവര്‍ ലക്ഷ്യം വെക്കുമെന്നാണ് സൂചന.

ലിവര്‍പൂള്‍ നിരയില്‍ ഹെന്‍ഡേഴ്‌സന്‍, കെയ്റ്റ എന്നിവര്‍ പരുക്കേറ്റിരിക്കുകയാണ്. കാര്‍ഡിഫ് നിരയില്‍ ഹാരി ആര്‍തര്‍, ജോഷ് മര്‍ഫി എന്നിവര്‍ക്കും പരുക്കുണ്ട്. ഇവര്‍ ഇന്ന് കളിക്കുമോ എന്ന കാര്യങ്ങളെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

Top