ആരാധകര്‍ക്കായി മൊബൈല്‍ ഗെയിം ; സുഡാനി ഫ്രം നൈജീരിയ ടീം വ്യത്യസ്തമാകുന്നു

SUDANI TEAM

വാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കെ ആരാധകര്‍ക്ക് മറ്റൊരു സമ്മാനവുമായി എത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രവുമായി ബന്ധപ്പെടുത്തി കര്‍പ്പന്‍ ഫുട്‌ബോള്‍ മൊബൈല്‍ ഗെയിം പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍.

സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രത്തില്‍ നൈജീരിയന്‍ താരം സാമുവല്‍ അബിയോളയാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ടീസറും ഗാനവും ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൊബൈല്‍ ഗെയിമുമായി സുഡാനി ടീം എത്തുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും സുഡാനി ഗെയിം ലഭ്യമാണ്. ഗെയിമിന്റെ പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

Top