ഐ ലീഗ്; ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ആരോസ്

ലീഗ് മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യന്‍ ആരോസിന് ജയം. മര്‍ഗാവിലെ ഫെട്രോഡ സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം നടന്നത്.

കളിയുടെ 78ാം മിനിറ്റില്‍ ഗിവ്സണ്‍ ആരോസിനു സമനില നേടുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 90ആം മിനുറ്റിലായിരുന്നു ടെലിം സുരന്‍ജിത് സിങിന്റെ അപ്രതീക്ഷിത ഗോള്‍ വന്ന് വീണത്.

ആരോസിന്റെ ആദ്യ ജയം കൂടിയാണിത്. നേരത്തെ നാല് കളികളില്‍ മൂന്നും തോറ്റതായിരുന്നു ആരോസ്. ഇപ്പോള്‍ ആരോസ് മൂന്ന് പോയിന്റുമായി പത്താം സ്ഥാനകത്താണ്. ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഐ ലീഗില്‍ ഇനി മത്സരങ്ങള്‍ നടക്കുക നാലിനാണ്.

Top