ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.

ചാരനിറത്തിലുള്ള ഡോഡ്ജ് റാം പിക്കപ്പ് ട്രക്കില്‍ ഗുരുദ്വാരയുടെ പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് നിജ്ജാര്‍ ഇറങ്ങിപ്പോകുന്നത് വീഡിയോയില്‍ കാണാം. ഒരു വെളുത്ത സെഡാന്‍ അടുത്തുള്ള റോഡിലൂടെ പോകുന്നതും പിന്നീട് എക്‌സിറ്റിനടുത്തെത്തുമ്പോള്‍ കാര്‍ നിജ്ജാറിന്റെ മുന്നില്‍ വന്ന് ട്രക്ക് തടയുന്നതും വ്യക്തമാണ്. തുടര്‍ന്ന്, രണ്ട് പേര്‍ ട്രക്കിലേക്ക് ഓടിക്കയറി നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇവര്‍ പിന്നീട് സില്‍വര്‍ ടൊയോട്ട കാമ്രി കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.നിജ്ജാറിനു നേരെ ആറുപേര്‍ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകള്‍ നിജ്ജാറിന്റെ ശരീരത്തില്‍ തുളച്ചുകയറി. നേരത്തേ വാഷിങ്ടന്‍ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്.

Top