റോഡരികില്‍ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി; മീറ്ററുകള്‍ക്ക് അകലെ യുവാവിന്റെ മൃതദേഹം

കോട്ടയം: കങ്ങഴ ഇടയപാറയില്‍ റോഡരികില്‍ യുവാവിന്റെ വെട്ടിമാറ്റിയ കാല്‍പാദം കണ്ടെത്തി. ഇതിന് മീറ്ററുകള്‍ക്ക് സമീപം റബര്‍തോട്ടത്തില്‍ നിന്ന് യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.

യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍പാദം വെട്ടിമാറ്റി റോഡരികില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൊല്ലപ്പെട്ടത് കോട്ടയത്തെ ഗുണ്ടാനേതാവാണെന്നും സൂചനകളുണ്ട്.

 

Top