ഫുട്‌ബോള്‍ ടീമിന് പുതിയ ടെക്‌നിക്കല്‍ ഡയറക്ടറെ പ്രഖ്യാപിച്ച് എ ഐ എഫ് എഫ്

ന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പുതിയ ടെക്‌നിക്കല്‍ ഡയറക്ടറെ പ്രഖ്യാപിച്ചു. റൊമാനിയന്‍ പരിശീലകനായ ഡോറു ഐസക്കിനെയാണ് ടീമിന്റെ പുതിയ ടെക്ക്‌നിക്കല്‍ ഡയറക്ടറായി എ ഐ എഫ് എഫ് നിയമിച്ചിരിക്കുന്നത്. മുന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സാവിയോ മെദീരയ്ക്ക് പകരമാണ് ജപ്പാനീസ് ക്ലബ്ബായ യോക്കഹാമ മറിനോസിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ഐസക്ക് എത്തുന്നത്.

മുന്‍പ് ഖത്തറിന്റെ ഒളിമ്പിക് ടീമിനൊപ്പവും, റൊമാനിയയുടെ അണ്ടര്‍ 19 ടീമിനൊപ്പവും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ഐസക്. ഇതിന് പുറമേ സൗദി ക്ലബ്ബായ അല്‍ ഹാല്‍, ഖത്തര്‍ ക്ലബ്ബായ അല്‍ സാദ്, അമേരിക്കന്‍ ക്ലബ്ബായ ഹൂസ്റ്റണ്‍ ഡൈനാമോസ് എന്നിവര്‍ക്കൊപ്പവും ഐസക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top