മസാലദോശയില്‍ പഴുതാര ; ഇന്ത്യന്‍ കോഫി ഹൗസ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു

തൃശൂര്‍ : ഇന്ത്യന്‍ കോഫി ഹൗസിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. മസാലദോശയില്‍ നിന്നും പഴുതാരയെ കിട്ടിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ വടക്ക് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസാണ് പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്.

വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഹോട്ടലില്‍ പാചകം ചെയ്തിരുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി.

വൃത്തിയായി സൂക്ഷിക്കാത്ത പാത്രങ്ങള്‍ കഴുക പോലും ചെയാതെയാണ് ഇവിടെ പാചകം ചെയ്തിരുന്നത്. ഇതും പരിശോധനയില്‍ വ്യക്തമായതോടെയാണ് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണര്‍ ജി. ജയശ്രീ, ഫുഡ്‌സേഫ്റ്റി ഓഫീസര്‍ വി.കെ. പ്രദീപ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

Top