ആരാധനാലയങ്ങളിലെ പ്രസാദമൂട്ട്; രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം

തൃശ്ശൂര്‍: ആരാധനാലയങ്ങളിലെ ഭക്ഷണപ്രസാദ വിതരണത്തിന് ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടും പള്ളികളിലെ ഊട്ടുനേര്‍ച്ചയും രജിസ്‌ട്രേഷനില്ലാതെ നടത്താന്‍ അനുവദിക്കരുതെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു. രജിസ്‌ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തിയാല്‍ 5 ലക്ഷം രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്.

കൗണ്ടറുകള്‍ വഴി പ്രസാദ വിതരണം നടത്താന്‍ ലൈസന്‍സ് എടുക്കണമെന്ന് നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേര്‍ച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്. ക്ഷേത്രങ്ങള്‍, മുസ്‌ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവയ്ക്കും പുതിയ തീരുമാനം ബാധകമാണ്

പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാര്‍ഥങ്ങളും രജിസ്‌ട്രേഷന്റെ പരിധിയില്‍പ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

Top