ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കും;ആരോഗ്യമ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​രി​ശോ​ധ​ന​ക​ള്‍ നി​ര്‍​ത്തില്ലെന്നും സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാത്രമല്ല
പ​രി​ശോ​ധ​ന​​കള്‍ നടക്കുക അ​ത് നി​ര​ന്ത​രം ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്കാ​യു​ള്ള ക​ല​ണ്ട​ര്‍ പ​രി​ഷ്‌​ക്ക​രി​ച്ചിട്ടുണ്ട് . പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി​ക​ള്‍ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ അപ്‌ലോഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള​നു​സ​രി​ച്ചും പ​രി​ശോ​ധ​ന​ക​ളും തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബു​ക​ള്‍ ആ​രം​ഭി​ക്കു​മെന്നും ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു . നി​ല​വി​ല്‍ 14 ജി​ല്ല​ക​ളി​ലും മൊ​ബൈ​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബു​ക​ളു​ണ്ട്. മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റീ​ജി​യ​ണ​ല്‍ ലാ​ബു​ക​ളു​മുണ്ട്. ഇതിനു പുറമെ പ​ത്ത​നം​തി​ട്ട​യി​ലും ക​ണ്ണൂ​രി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍
ആ​രം​ഭി​ക്കുമെന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Top