തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; പെൺകുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 5 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്റ്റാച്ച്യുവിൽ പ്രവർത്തിക്കുന്ന വൈ.ഡബ്ലിയു.സി.എ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡും ഹെൽത്ത് സ്ക്വാഡും ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെടുത്തു. അടുക്കള പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഹെൽത്ത് സ്ക്വാഡ് കണ്ടെത്തി.

Top