ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ; തിരുവന്തപുരം ടെക്‌നോപാര്‍ക്കിലെ രണ്ട് കടകള്‍ പൂട്ടിച്ചു

food-poison

തിരുവനന്തപുരം: തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍ ഭക്ഷ്യവിഷബാധ. നൂറോളം ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വയറു വേദനയും അസ്വസ്ഥതയും ഉണ്ടായി. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ടെക്‌നോപാര്‍ക്കിനകത്തും പുറത്തുമുള്ള ഹോട്ടലുകളും ബേക്കറികളും പരിശോധിച്ചു.

അതേസമയം ചില ക്രമക്കേടുകള്‍ കണ്ടെത്തിയ ടെക്‌നോ പാര്‍ക്കിനു പുറത്തെ ജ്യൂസ് പാലസ്, ടേസ്റ്റി ലാന്‍ഡ് എന്നീ രണ്ടു കടകള്‍ പൂട്ടിച്ചു. ടെക്‌നോപാര്‍ക്കിലെ നാല് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 17 കടകളിലും പരിശോധന നടത്തി. ഇതില്‍ 9 എണ്ണം വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി നോട്ടീസ് നല്‍കി. തുടര്‍ പരിശോധനയിലും ന്യൂനതകള്‍ കണ്ടെത്തിയാല്‍ ഹോട്ടലുകള്‍ പൂട്ടിക്കും.

Top