സ്‌കൂളില്‍ ഭക്ഷ്യവിഷബാധ;മലപ്പുറത്ത് 19 വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സ തേടി

സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19 വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലാണ് സംഭവം. എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു അധ്യാപികയ്ക്കും ദേഹാസ്വസ്ഥ്യമുണ്ടായി.

വിദ്യാര്‍ത്ഥികളും അധ്യാപികയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Top