രാജസ്ഥാനില്‍ ഭക്ഷ്യവിഷബാധ; 75 പശുക്കള്‍ ചത്തു

ജയ്പുര്‍: രാജ്യസ്ഥാനില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പശുകള്‍ ചത്തു. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാമിലെ പശുക്കളാണ് ചത്തത്.

നിരവധി പശുകള്‍ രോഗാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. പശു തീറ്റയുടെ സാമ്പിള്‍ ശേഖരിച്ചുവെന്നും ഇവ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Top