പാലാ ചുണ്ടശേരി സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ

കോട്ടയം: പാലാ ചുണ്ടശേരി സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളേജില്‍ ഭക്ഷ്യവിഷബാധ. നൂറോളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലെത്തിയത്.

ഹോസ്റ്റലില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണം.ആരോഗ്യവകുപ്പ് കോളേജില്‍ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Top