ആന്ധ്രയില്‍ ഭക്ഷ്യവിഷബാധ; ഒരു വിദ്യാര്‍ത്ഥി മരിച്ചു, 11 പേര്‍ ആശുപത്രിയില്‍

ആന്ധ്രയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരിച്ചു. പാല്‍നാട് ജില്ലയിലാണ് സംഭവം നടന്നത്. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഗുര്‍സാല നഗരത്തിലെ മദ്രസയിലാണ് സംഭവമുണ്ടായത്.

മദ്രസയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കിയിരുന്നു. ഈ ഭക്ഷണം കഴിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വയ്യാതെയായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നാല് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്.

പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാമത്തെ ഭക്ഷ്യവിഷബാധ സംഭവമാണ് ഗുര്‍സാലയിലുണ്ടായത്. വെള്ളിയാഴ്ച തെലങ്കാനയിലെ ബസാറയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നൂറിലധികം കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

 

 

Top