പാലക്കാട് ലോ കോളേജിലെ വിദ്യാഥിനികൾക്ക് ഭക്ഷ്യവിഷബാധ

പാലക്കാട് : പാലക്കാട് എലവഞ്ചേരി കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളേജിലെ വിദ്യാത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. വിദ്യാത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിത ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ചൊവ്വാഴ്ച രാത്രി ചോറും, കറിയും, ഗ്രീന്‍പീസും കഴിച്ച എട്ട് വിദ്യാത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ശര്‍ദ്ദിയാണ് പ്രധാന പ്രശ്‌നം.

Top