ട്രെയിന്‍ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റതായി പരാതി ; ചികിത്സ തേടി അഞ്ചംഗ കുടുംബം

തൃശ്ശൂർ : ട്രെയിൻ യാത്രക്കിടെ ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയുമായി അഞ്ചംഗ കുടുംബം.തിരുവനന്തപുരത്തേക്ക് മാവേലി എക്‌സ്പ്രസിൽ യാത്ര ചെയ്തിരുന്ന ശ്രീക്കുട്ടി,ദിയ (4), അവന്തിക (9), നിവേദ്യ (9),നിരഞജന (4) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.തിരുവനന്തപുരം സ്വദേശികളായ കുടുബം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

മൂകാംബികയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങിവരികയായിരുന്ന കുടുബം മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നതായി പറഞ്ഞു.ആശങ്കപ്പെടാനില്ലെന്നും ആരോഗ്യനില തൃപ്തികരമായതിനാൽ അഞ്ച് പേരെയും പുലർച്ചെ ഡിസ്ചാർജ്ജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Top