കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

ആലപ്പുഴ: കായംകുളം ഗവൺമെന്റ് യു പി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് ഇന്നലെ ഭക്ഷണം കഴിച്ച 20 ഓളം കുട്ടികൾ അവശനിലയിൽ. 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഉച്ചഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ നില തൃപ്തികരമാണ്.

ചോറും സാമ്പാറും കഴിച്ച വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളിലെത്തി പരിശോധന ആരംഭിച്ചു.

Top