കണ്ണൂര്‍ അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരു മരണം

കണ്ണൂര്‍: കണ്ണൂരില്‍ അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. പീതാംബരന്‍ (65) ആണ് മരിച്ചത്. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് കണ്ണൂര്‍ സിറ്റി അവേരയില്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിയിലുള്ള അന്തേവാസികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യ വിഷബാധയേറ്റ മറ്റ് നാല് പേരെയും ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന തുടരുകയാണ്.

 

Top