എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ ; 36 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട്: എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 36 വിദ്യാര്‍ത്ഥികള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കൊടുവള്ളി എംജെഎച്ച്എസ്എസിലെ എസ്പിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ബാധിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Top