മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നല്‍കിയത് വിവാദത്തില്‍

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നല്‍കിയത് വിവാദത്തില്‍. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന് റേഷന്‍ ഡീലര്‍മാര്‍ ആരോപിച്ചു. അതേസമയം വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.

പ്രമുഖരെ ഉള്‍പ്പെടുത്തി ഓണക്കിറ്റ് വിതരണത്തിന്റ ഉദ്ഘാടന ഫോട്ടോ റേഷന്‍കടയുമടകള്‍ എടുക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ച ഷെഡ്യള്‍ മന്ത്രി തന്നെ തെറ്റിച്ചെന്ന് ആക്ഷേപം.

പാവപ്പെട്ടവര്‍ക്കാണ് ആദ്യം കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മുന്‍ഗണനാ ഇതരവിഭാഗത്തിലുള്ള വെള്ളകാര്‍ഡുഡടമകള്‍ക്ക് 13 മുതലാണ് വിതരണം. ഈ രീതിയിലാണ് റേഷന്‍കടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഷെഡ്യൂല്‍ തെറ്റിക്കാന്‍ റേഷന്‍കടക്കാര്‍ക്കും കഴിയില്ല.

ഇതിനിടെയാണ് വെള്ളക്കാര്‍ഡ് ഉടമയായ മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നല്‍കിയത്. എന്നാല്‍ ഭക്ഷ്യവകുപ്പുമായി എപ്പോഴും സഹകരിക്കുന്ന ആളെന്ന നിലയിലാണ് രാജുവിന്റെ വീട്ടിലെത്തി കിറ്റ് നല്‍കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.

 

Top