കിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍കടകളില്‍ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. റേഷന്‍ കടകളിലാണ് വിവരം അറിയിക്കേണ്ടത്. ഇത്തരക്കാര്‍ക്ക് പിന്‍മാറാന്‍ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയില്‍ തലസ്ഥാന വികസനം യാഥാര്‍ത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതല്‍ ജനകീയമാക്കും. കൊവിഡ് കാലത്തെ വിലവര്‍ധന പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകും. മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കും. ലീഗല്‍ മെട്രോളജി പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top