സപ്ലൈകോ പ്രതിസന്ധി വീണ്ടും മന്ത്രിസഭയില്‍ ഉന്നയിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ പ്രതിസന്ധി വീണ്ടും മന്ത്രിസഭയില്‍ ഉന്നയിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ക്രിസ്തുമസ് പുതുവത്സര വിപണിയില്‍ ഇടപെടാന്‍ ആകാതെ സപ്ലൈകോ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിഷയം മന്ത്രി മന്ത്രിസഭയില്‍ ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ക്രിസ്തുമസ് ഫെയര്‍ നടത്താനാവില്ലെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ജി ആര്‍ അനില്‍ വിശദീകരിച്ചു. ക്രിസ്തുമസ് ഫെയര്‍ മുടങ്ങരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. സപ്ലൈകോയില്‍ ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്തുമസ് അടുത്തിട്ടും തീരാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും റാക്കുകള്‍ കാലിയാണ്. സാധനങ്ങളുടെ ടെന്‍ഡര്‍ എടുക്കാന്‍ വിതരണക്കാര്‍ എത്തുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാര്‍ പറയുന്നത്.

 

Top