‘വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ആകില്ല്’: ജി.ആര്‍. അനില്‍

തിരുവനന്തപുരം: സപ്ലൈകോ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ രംഗത്ത്. പൊതു വിപണിയില്‍ നിന്ന് 35% വില കുറച്ചാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നത്. സഭയോട് അനാദരവ് കാണിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം തന്നെ 13 ഇനം സാധനങ്ങള്‍ക്ക് പൊതു വിപണയില്‍ ഉള്ളതിനേക്കാള്‍ 506 രൂപയോളം കുറവ് ഉണ്ടാകും.വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ ആകില്ല.സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് അല്ലെ ചെറിയ വര്‍ധനവ് വരുത്തി നിലനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ വില വര്‍ധിപ്പിക്കാതിരുന്നത്.പൊതുവിപണിയിലെ വിലയും സബ്‌സിഡി നിരക്കും തമ്മില്‍ ഏറെ അന്തരം ഉണ്ട്,1525 കോടി രൂപയുടെ ബാധ്യത ഉണ്ട്.വിവിധ സര്‍ക്കാരുകളുടെ കാലത്ത് ഉള്‍പ്പെടെ ഉണ്ടായ ബാധ്യതയാണ് ഇത്.വിപണിയിലെ വിലമാറ്റം അനുസരിച്ച് ഇനി മാറ്റമുണ്ടാകും.ചിലപ്പോള്‍ വില കുറയും,ചിലപ്പോള്‍ വില കൂടും.ശരാശരി 1446 രൂപയുള്ള 13 ഉത്പന്നങ്ങള്‍ 940 രൂപക്ക് കിട്ടും.506 രൂപയുടെ വ്യത്യാസം ജനങ്ങള്‍ക്ക് ഉണ്ടാകും. ഇത് അന്തിമമായ വിലയല്ലെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ദുരബലമാകാന്‍ പാടില്ല.ധനമന്ത്രിയുടെ കസേരയില്‍ താനിരുന്നാലും ഇതേ ചെയ്യാന്‍ കഴിയൂ.എത്രയും വേഗം വിലവ്യത്യാസം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സാഹചര്യം അനുകൂലമായിരുന്നെങ്കില്‍ ഇതിലും നന്നായി എന്തെങ്കിലും ചെയ്യുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Top