ഭക്ഷ്യവിഷബാധ; വിനോദ യാത്രാ സംഘത്തിലെ ഒരാള്‍ മരിച്ചു

deadbody

തൃശൂര്‍: വിനോദ യാത്രാ സംഘത്തിന് ഭക്ഷ്യവിഷബാധ. രാമക്കല്‍മേട്ടിലേക്ക് യാത്ര പോയ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന അങ്കമാലി നായത്തോട് സ്വദേശി അനില്‍ കുമാര്‍ (30) ആണ് മരിച്ചത്. വിനോദയാത്ര സംഘത്തിലെ 13 പേരെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ചയാണ് അങ്കമാലിയില്‍നിന്ന് 30 അംഗസംഘം രാമക്കല്‍മേട്ടിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ സ്വന്തമായി ഭക്ഷണം പാകംചെയ്തു കഴിക്കുകയായിരുന്നു.

Top