വൈറസ് ‘മധുരിക്കും’; ലോകം ആട്ടിയോടിക്കുമ്പോള്‍ ഇവിടെ കൊറോണയെ വാങ്ങാന്‍ ക്യൂ

ഫ്രാന്‍സ്: ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് ഭയം പടര്‍ത്തുന്ന സാഹചര്യത്തില്‍ കൊറോണയോടുള്ള ഭയം കളയാന്‍ ഈ ഫ്രാന്‍സുകാരന്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഭയത്തിന് പകരം ആളുകളില്‍ ചിരിയുണര്‍ത്തുന്ന കാഴ്ച കൂടിയാണിത്.

കൊവിഡ്- 19 മിനുറ്റുകളുടെ വ്യത്യാസത്തിലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. അതിനാല്‍ തന്നെ കൂട്ടം കൂടി നില്‍ക്കുന്നതും പൊതുപരിപാടികൡ പങ്കെടുക്കുന്നതിനും വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള രാജ്യം കൂടിയാണ് ഫ്രാന്‍സ്. ഇവിടെ ഭക്ഷ്യയോഗ്യമായ കൊറോണ വൈറസിനെ നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ബേക്കറിയുടമ. ജീന്‍ ഫ്രാങ്കോയിസ് പ്രെ എന്നയാളാണ് ഇത് ചെയ്തിരിക്കുന്നത്.

പശ്ചിമ ഫ്രാന്‍സിലെ ലാന്‍ഡിവിസിയിലാണ് ജീന്‍ ഫ്രാങ്കോയിസ് പ്രെയുടെ ബേക്കറി. ഈസ്റ്റര്‍ മുട്ടകളില്‍ (ഈസ്റ്റര്‍ സമയത്ത് സമ്മാനമായി നല്‍കാറുള്ള മുട്ടയുടെ രൂപത്തിലുണ്ടാക്കുന്ന അലങ്കരിച്ച മുട്ട) പുതിയ പരീക്ഷണമാണ് ജീന്‍ നടത്തിയിരിക്കുന്നത്. ഇതുകണ്ട് പലര്‍ക്കും ഇപ്പോള്‍ കൊറോണയെ ഭയം പോലുമില്ല എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ഈ ബേക്കറി ഉടമ ലക്ഷ്യംവെക്കുന്നതും അത് തന്നെയാണ്.

വൈറ്റ് ചോക്ലേറ്റില്‍ നിര്‍മിച്ച ഈസ്റ്റര്‍ മുട്ടയുടെ പുറത്ത് കറുത്ത നിറം നല്‍കിയിരിക്കുന്നു. അതില്‍ റെഡ് ആല്‍മണ്ട് ചോക്ലേറ്റ് കൊണ്ട് ഒട്ടിച്ച് ചേര്‍ത്താണ് കഴിക്കാവുന്ന കൊറോണ വൈറസിനെ അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ബേക്കറിയുടമയുടെ കൊറോണ വൈറസ് ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നിരവധിയാളുകളാണ് കൊറോണ വൈറസിനെ തേടിയെത്തിയതെന്ന്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കൊറോണ വില്‍പന തകര്‍ക്കുന്നുണ്ടെന്ന് ജീന്‍ പറയുന്നു.

Top