ബംഗ്ലാദേശില്‍ ഭക്ഷ്യോല്പാദനശാലയില്‍ തീപിടുത്തം; 52 മരണം

ധാക്ക: ബംഗ്ലാദേശില്‍ ഭക്ഷ്യോല്പാദനശാലയില്‍ തീപിടുത്തം. അപകടത്തില്‍ 52 പേര്‍ മരിച്ചു. ധാക്കയ്ക്ക് സമീപം രൂപ്ഗഞ്ചിലെ അഞ്ചുനില കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 25 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Top