ഹര്‍ത്താലില്‍ വലയുന്ന അയ്യപ്പഭക്തര്‍ക്ക് ഡിവൈഎഫ്‌ഐയുടെ ഭക്ഷണ വിതരണം

കൊച്ചി : ബി ജെ പി യുടെ ജനവിരുദ്ധ ഹര്‍ത്താലില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിവൈഎഫ്‌ഐ ഭക്ഷണ വിതരണം നടത്തി.

അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പഭക്തന്‍മാരുള്‍പ്പടെയുള്ളവര്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐയുടെ നേത്ര്വത്വത്തില്‍ ഭക്ഷണ വിതരണം നടത്തിയത്. 35 ഓളം കേന്ദ്രങ്ങളില്‍ ഭക്ഷണം വിതരണം ചെയ്തു.

ഹര്‍ത്താലില്‍ അന്യ സംസ്ഥാനത്തു നിന്ന് വന്നവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ക്കും മറ്റ് യാത്രകാര്‍ക്കും ആഹാരവും കുടിവെള്ളവും നല്‍കി. സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കാന്‍ രംഗത്തിറങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

Top