ഒമാനില്‍ രാത്രി 8ന് ശേഷം ഭക്ഷ്യ സാധനങ്ങളുടെ ഹോം ഡെലിവറിക്ക് അനുമതി

മസ്‌കറ്റ്; ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇളവുകളുമായി സുപ്രീം കമ്മിറ്റി. രാത്രി എട്ടിന് ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോല്‍പന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ച്ച് നാലാം തീയതി മുതലാണ് ഒമാനിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 5 വരെ അടച്ചിടണമെന്ന നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്.

ഒമാനില്‍ ഹോം ഡെലിവറി സേവനങ്ങള്‍ക്ക് സുപ്രീം കമ്മിറ്റി ഇളവ് നല്‍കി. രാത്രി എട്ടിന് ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോല്‍പന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ഇന്ധന സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ വില്‍പന, ടയര്‍ അറ്റകുറ്റപ്പണി സ്ഥാപനങ്ങള്‍ക്കും രാത്രി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ധന സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവക്ക് തുടക്കം മുതലേ ഇളവ് നിലവിലുണ്ട്.

ഹോം ഡെലിവറിക്ക് ഇളവ് നല്‍കിയത് ജനങ്ങള്‍ ആശ്വാസം നല്‍കുന്ന തീരുമാനമാണ്. ഈ മാസം 20 വരെയാണ് രാത്രിയിലെ അടച്ചിടല്‍ പ്രാബല്യത്തിലുള്ളത്. രോഗ വ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ അടച്ചിടല്‍ നീട്ടാന്‍ സാധ്യതയുണ്ട്.

 

Top