ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധി; ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി. ഭക്ഷ്യക്ഷാമം ഉണ്ടെന്നും ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ടുമുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

ദ്വീപിലെ പ്രധാന വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. ലോക്ഡൗണ്‍ പൂര്‍ണ്ണമായിരുന്നതിനാല്‍ മത്സ്യബന്ധനമടക്കം നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ദ്വീപ് നിവാസികളുടെ ഉപജീവനമടക്കം വലിയ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കൈത്താങ്ങില്ല. അതുകൊണ്ട് തന്നെ പണമടക്കം ആളുകള്‍ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്ന അറിയിച്ച കോടതി ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ടെന്ന അഡ്മിനിസ്ട്രേറ്ററുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

 

Top